Advertisements
|
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കോണ്‍ഫ്രന്‍സിന് തിരുവനന്തപുരത്ത് ഉജ്ജ്വല തുടക്കം ; മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു
ജോസ് കുമ്പിളുവേലില്‍
തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14ാമത് ബയനിയല്‍ ഗ്ളോബല്‍ കോണ്‍ഫറന്‍സ് തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഡബ്ള്യുഎംസിയുടെ കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച അഞ്ചു വീടുകളുടെ താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 45 മിനിറ്റു നേരം നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഡബ്ള്യുഎംസിയുടെ പ്രവര്‍ത്തനത്തെയും സംഘടന ആഗോളതലത്തില്‍ മലയാളികളെ കൂട്ടിയണക്കുന്നതിനുള്ള ശക്തമായ കണ്ണിയായി നില്‍ക്കുന്നതിനെയും ചാരിറ്റി പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചു. ലോകത്ത് ഒഴിച്ചുകൂടാന്‍ കഴിയാത്ത സാന്നിദ്ധ്യമായി മലയാളി വളര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവി കേരളത്തിന്റെ വികസനത്തില്‍ ഡബ്ള്യുഎംസിയുടെ കാഴ്ച്ചപ്പാടുകള്‍ വിലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പ്രവാസികള്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിയ്ക്കുന്ന 14 വീടുകളുടെ സമ്മതപത്രം ഉദ്ഘാടനച്ചടങ്ങില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള കൈമാറി.
അന്തരിച്ച മുന്‍ ചെയര്‍മാന്‍ ഡോ. പിഎ ഇബ്രാഹിം ഹാജിയുടെ സ്രണയ്ക്കായി ഏര്‍പ്പെടുത്തിയ വേള്‍ഡ് മലയാളി ഹ്യുമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍ അവാര്‍ഡ് പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിയ്ക്കും, സാഹിത്യ പുരസ്ക്കാരം കവി പ്രഭാവര്‍മ്മയ്ക്കും, ബിസിനസ് എക്സലന്‍സ് അവാര്‍ഡ് എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എ ഭൂവനേശ്വരിയ്ക്കും, എംപി.അഹമ്മദിനും, ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്കുള്ള അവാര്‍ഡ്, എംഎസ് ഫൈസല്‍ ഖാനും, ചലച്ചിത്ര പുരസ്ക്കാരം സംവിധായകന്‍ ബ്ളെസിയ്ക്കും സമ്മാനിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍, കെഎസ്ഐഡിസി മെമ്പര്‍ സെക്രട്ടറി പിവി ഉണ്ണികൃഷ്ണന്‍, പിഎ സല്‍മാന്‍ ഇബ്രാഹിം, പിഎം. നായര്‍, രാജേഷ് പിള്ള, ഷൈന്‍ ചന്ദ്രസേനന്‍, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ജോളി തടത്തില്‍ ജോളി എം പടയാട്ടില്‍, ഡോ.കെ.ജി.വിജയല്മി, കെപി.കൃഷണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ജറോ വര്‍ഗീസ് ചടങ്ങില്‍ നന്ദി പറഞ്ഞു.
ഓഗസ്ററ് രണ്ടിന് ആരംഭിച്ച ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് അഞ്ചിന് സമാപിയ്ക്കും. |
|
- dated 03 Aug 2024
|
|
Comments:
Keywords: India - Otta Nottathil - wmc_biennial_confernece_inagurated_thiruvanathapuram_aug_2_2024 India - Otta Nottathil - wmc_biennial_confernece_inagurated_thiruvanathapuram_aug_2_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|